മല്ലിയില നിങ്ങൾകഴിക്കുന്നുണ്ടങ്കിൽ ഇത് നിങ്ങൾക്കുമാകാം

          മല്ലിച്ചെടിയെക്കുറിച്ചാകാം ഇന്ന്. ഭക്ഷണത്തിനു  നല്ല രുചിയും മണവും നല്കാൻ കറിവേപ്പില കഴിഞ്ഞാൽ കൂടുതൽ ഉപയോഗിക്കുന്നത് മല്ലിയിലായാണ് .വീട്ടാവശ്യത്തിനുള്ള മല്ലിയില വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്യാവുന്നതാണ് .ഇതിനു വലിയ പരിചരണം ആവശ്യമില്ല .വിത്താണ് നടീൽ വസ്തു.കൂടുതൽ വെയിലും കൂടുതൽ മഴയും ആവശ്യമില്ല.നിത്യവും ഇല ലഭിക്കുന്നതിന് പരന്ന ട്രയിലോ ചട്ടിയിലോ നടാവുന്നതാണ് .വീട്ടാവശ്യത്തിന് വാങ്ങുന്ന മല്ലിയും നടനായി ഉപയോഗ്ക്കാവുന്നതാണ് .ഒരു മല്ലിയിൽ രണ്ടു വിത്തുണ്ടാകും .അതിനാൽ മല്ലി രണ്ടായി പിളർത്തിയെടുക്കണം .കുറച്ചു മല്ലിയെടുത്തു ചപ്പാത്തി റോളർ ഉപയോഗിച്ചു ചെറുതായി അമർത്തി പിളർത്തിയെടുത്തു വെള്ളത്തിൽ ഇട്ടു ഒന്നോ രണ്ടോ ദിവസം വെക്കണം.നടുന്നതിന് ട്രയിലോ ചട്ടിയിലോ മണ്ണ് (മണൽ )ചാണകപ്പൊടി ചകിരിച്ചോറ് ഇവ ഒരേ  അളവിൽ മിക്സ് ചെയ്തു നിറക്കുക .നീളത്തിൽ ചാലു കീറി അതിൽ മല്ലി വിത്ത് അടുപ്പിച്ചു പാകണം .നനച്ചു കൊടുക്കണം ഏകദേശം 14 ദിവസം വരെ എടുക്കും മുളച്ചുവരാൻ .രണ്ടു നേരം  നനക്കണം വളർന്നു തുടങ്ങിയാൽ ഇടക്ക് പച്ചച്ചാണകം കലക്കി തളിച്ച് കൊടുക്കാം .3 ആഴ്ച കഴിഞ്ഞാൽ വിളവെടുക്കാം തണുപ്പ് കാലാവസ്ഥയാണ് പറ്റിയ സമയം .കീടങ്ങൾ കാണാറില്ല കാരണം ഇതിന്റെ തീഷ്ണമായ ഗന്ധം തന്നെ ..പെട്ടെന്നു മുളയ്ക്കാൻ ഞാൻ വേറൊരു രീതിയിൽ ചെയ്യാറുണ്ട് മല്ലി രണ്ടായി പിളർത്തി വെള്ളത്തിൽ കുതിർത്ത  ശേഷം അരിപ്പയിൽ അരിച്ചു വെള്ളം നന്നായി തോർത്തിയെടുത്തു .ഒരു തുണി കൊണ്ടുകൊണ്ടു നന്നായി ഈർപ്പം കളയണം .ഈ മല്ലി വിത്ത്എയർ ടൈറ്റായ ഡപ്പയിൽ ഇട്ട് അടച്ചുവെക്കുക 3, 4  ദിവസം കഴിഞ്ഞു മുള വന്നിരിക്കുന്നത് കാണാം .ഇതിനെ മേൽ പറഞ്ഞതുപോലെ നടുക.


Comments