നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ വാട്സ് അപ്പ് ഉപയോഗിക്കുന്നവരാണോ ശ്രദ്ധിക്കുക


ഇന്ന് എല്ലാ വീടുകളിലും മിക്ക സ്ത്രീകളും വാട്സ്ആപ് ഉപയോഗിക്കുന്നവര്‍ ആണല്ലോ. അതില്‍ നല്ലൊരു ശതമാനവും പ്രവാസികളുടെ ഭാര്യമാര്‍ തന്നെ എന്നതും നമുക്കറിയാം. കുടുംബത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്ന പ്രവാസികള്‍ക്ക് വാട്സ്ആപിലൂടെ എത്തുന്ന ഫോട്ടോകളും ,വീഡിയോകളും, നാട്ടു വിവരങ്ങളും ഒക്കെയാണ് പ്രവാസ ലോകത്തെ പ്രയാസങ്ങളേയും ഒറ്റപ്പെടലുകളേയും എല്ലാം ഒരു പരിതി വരെ ശമിപ്പിക്കാന്‍ ഉപകാരപെടുന്നത് എന്നത് സത്യം, പക്ഷെ നല്ല ഉദേശം വച്ച് നമ്മുടെ ഭാര്യമാര്‍ക്കും,സഹോദരിമാര്‍ക്കും ഇത് ഉപയോഗിക്കാന്‍ വഴി ഒരുക്കുന്ന അഥവാ സമ്മതം നല്‍കുന്ന നമ്മള്‍ പലപ്പോഴും ചൂഷണം ചെയ്യപെടുകയും ചതിക്കപ്പെടുകയും ചെയ്യുന്ന സങ്കട കാഴ്ച്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്.സ്ത്രീകളുടെ വാട്ആപ്പ് പ്രേമങ്ങള്‍ക്കും,വഴിവിട്ട ബന്ധങ്ങള്‍ക്കും,ഒളിചോട്ടങ്ങള്‍ക്കും പ്രധാന കാരണം രക്ഷിതാവിന്‍റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അശ്രദ്ധ തന്നെ എന്ന് നിസംശയം പറയാം. വാട്സാപ്പ് ദുരുപയോഗം എങ്ങനെ നടക്കുന്നു എന്ന് മനസ്സിലാക്കിക്കോളൂ. നമ്മുടെ വീട്ടിലെ സ്ത്രീകളുടെ മൊബൈല്‍ നമ്പരുകള്‍ പല ആവശ്യങ്ങള്‍ക്ക് വേണ്ടി പല ആളുകളുടെയും കയ്യില്‍ പെട്ടിട്ടുണ്ടാകാം. ഉദാഹരണത്തിന് അയല്‍വാസികള്‍ , ആട്ടോ ഡ്രൈവര്‍,സ്കൂള്‍ ബസിലെ ഡ്രൈവര്‍, അദ്ധ്യാപകര്‍ ,പല ചരക്ക് കടയില്‍ ,ഡോക്ടര്‍മാര്‍ തുടങ്ങിയ ഒട്ടനേകം ആളുകളുടെ കയ്യില്‍, ഇതൊന്നും കൂടാതെ റീചാര്‍ജ് ചെയ്യാന്‍ പോകുമ്പോള്‍ ഫ്ലെക്സി ചെയ്യുന്ന സമയത്ത് കടയില്‍ കൊടുക്കുമ്പോല്‍. അതുമല്ലെങ്കില്‍ പെണ്‍കുട്ടികള്‍ പോലുമറിയാതെ അവരുടെ മൊബൈല്‍ നമ്പര്‍ സേവ് ചെയ്ത് വച്ചിട്ടുള്ള വിദഗ്ദ്ധന്മാരും ഉണ്ടാകാം.യദാര്‍ത്ഥത്തില്‍ കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്. മിക്ക ആളുകളും നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറില്‍ ആണല്ലോ വാട്സാപ്പ് അക്കൗണ്ട്‌ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ നമ്പര്‍ കയ്യിലുള്ള ആളുകള്‍ക്ക് നമ്മുടെ വാട്സാപ്പ് നമ്പര്‍ കണ്ടത്താന്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ .ഇവിടെ ആണ് നമ്മള്‍ മുകളില്‍ ചര്‍ച്ച ചെയ്ത വില്ലന്മാരുടെ (എല്ലാവരും അങ്ങനെ ആണെന്ന് അഭിപ്രായം ഇല്ല ) രംഗപ്രവേശനം നടക്കുന്നത്. സഹോദരിമാര്‍ സാധാരണ ഫോണ്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന നമ്പറില്‍ ആണ് വാട്സാപ്പ് അക്കൗണ്ട്‌ തുടങ്ങിയത് എങ്കില്‍ ആ നമ്പര്‍ സ്മാര്‍ട്ട്‌ ഫോണില്‍ സേവ് ചെയ്ത ആളുകള്‍ക്ക് സഹോദരി ഉപയോഗിക്കുന്ന വാട്സാപ്പ് നമ്പര്‍ കണ്ടത്താന്‍ സാധിക്കും.
തുടക്കം മാന്യമായി ഒരു ഹായ് പറഞ്ഞോ അല്ലെങ്കില്‍ സലാം പറഞ്ഞോ ഒക്കെ ആവും. എന്നാല്‍ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വലിയ ചതി അറിയാതെ നിഷ്കളങ്കരായ സഹോദരിമാര്‍ ഒരു പക്ഷെ മറുപടി കൊടുത്തേക്കാം. അല്ലെങ്കില്‍ ആദ്യമൊന്നും മറുപടി കൊടുത്തില്ലെങ്കിലും ഈ വില്ലന്മാരുടെ മയക്കുന്ന മെസ്സേജുകളില്‍ ഭൂരിഭാഗം പെണ്‍കുട്ടികളും സ്ത്രീകളും പെട്ടു പോകും എന്നതാണ് സത്യം. ഹായ് എന്ന മെസേജില്‍ തുടങ്ങി അയ്യേ എന്ന് പറയേണ്ട അവസ്ഥയില്‍ ഇതില്‍ ഭൂരിഭാഗവും ചെന്നെത്തുന്നു എന്നതാണ് സത്യം. പെണ്‍കുട്ടികളുടെ ശരീരം തന്നെയാണ്  ഇങ്ങനെയുള്ളവന്മാരുടെ ലക്ഷ്യം. എത്രയോ സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നു.
ഇതിനെ ചെറുക്കാന്‍ നല്ലൊരു ഉപായം പറഞ്ഞു തരാം. പെണ്‍കുട്ടികള്‍ ഒരു കാരണ വശാലും ഫോണ്‍ വിളിക്കുന്ന സിമ്മില്‍ വാട്സാപ്പ് അക്കൗണ്ട്‌ തുടങ്ങരുത്‌. അങ്ങന്‍ ചെയ്യുമ്പോഴാണല്ലോ മറ്റുള്ളവര്‍ക്ക് വാട്സ് ആപ്പ് നമ്പര്‍ കിട്ടുന്നതും ചതിയില്‍ പോയി പെടുന്നതും. ആയതിനാല്‍ നമ്മുടെ വീട്ടിലെ സഹോദരിമാരുടെ കോളിംഗ് സിമ്മും ഡാറ്റ സിമ്മും രണ്ടാണെങ്കില്‍ ഒരു പരിധി വരെ ഈ ചതിയില്‍ അകപ്പെടാതിരിക്കാം. ചതിയില്‍ പെട്ടു കഴിഞ്ഞാലേ പെട്ടു എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ.
നിങ്ങളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കേണ്ടത് നിങ്ങള്‍ തന്നെയാണ് എന്നത് ഓര്‍മ്മിപ്പിക്കട്ടേ.. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.


Comments