ആധാർ ബന്ധിപ്പിക്കൽ സ്റ്റേ ഇല്ല


മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടിക്ക് സുപ്രിം കോടതി ഇടക്കാല സ്റ്റേ നൽകിയില്ല ഇതിനുള്ള അവസാന തീയതി ടെലികോം കമ്പനികളും ബാങ്കുകളും ഉപയോക്താക്കളെ കൃത്യമായി അറിയിക്കണമെന്ന് സുപ്രിം കോടതി നിർദേശിച്ചു. നിലവിൽ ബാങ്ക് അക്കൗണ്ടിന് ഡിസംബർ 31-ഉം മൊബൈലിന് അടുത്ത വർഷം ഫെബ്രുവരി അറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.ഇക്കാര്യം വ്യക്തമാക്കി ഉപയോക്താക്കൾക്ക് വിവരം നൽകാനാണ് ജസ്റ്റിസുമാരായ എ .കെ.സിക്രി, അശോക് ഭുഷൻ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത് ആധാറുമായി ബന്ധിപ്പിക്കാത്തരുടെ പേരിൽ മാർച്ച് 31 വരെ നടപടിയെടുക്കരുതെന്ന് നിർദ്ദേശം നൽകാൻ കോടതി വിസമ്മതിച്ചു. അധാർ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജികളിൽ ഇടക്കാല ഉത്തരവൊന്നും സുപ്രിം കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചില്ല ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ മാസം അവസാനം ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നുണ്ട് ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്ന അവസാന തീയതി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ടെന്ന് ബെഞ്ച് വിലയിരുത്തി.ഈ സാഹചര്യത്തിൽ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ബാങ്കിൽ നിന്നും ടെലികോം സേവനദാതാക്കളിൽനിന്നുമുള്ള സന്ദേശങ്ങൾ കണ്ട് ജനങ്ങൾ പരിഭ്രാന്തരാകുന്ന അവസ്ഥ ഒഴുവാക്കണം ഇത്തരം സന്ദേശങ്ങൾ തനിക്കും ലഭിക്കുന്നുണ്ടെന്ന് ജസ്റ്റിസ് എ.കെ.സിക്രി പറഞ്ഞു.ആധാറുമായി ബന്ധപ്പെട്ട നാല് ഹർജികൾ കേന്ദ്രത്തിന് നോട്ടീസയച്ചു കൊണ്ട് ഭരണഘടനാ ബഞ്ചിന് വിട്ടു ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 ൽ നിന്ന് മാർച്ച് 31 വരെ നീട്ടിയേക്കുമെന്ന് കേന്ദ്രസർക്കാർ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ പറയുന്നതായി ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി അതിനാൽ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾ മാർച്ച് 3I വരെ പ്രവർത്തന രഹിതമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു മൊബൈലും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പേരിൽ മാർച്ച് 31 വരെ നടപടികൾ സ്വീകരിക്കില്ലെന്ന് അറ്റോർണ്ണി ജനറൽ മറ്റൊരു ബെഞ്ച് മുമ്പാകെ വ്യക്തമാക്കിയതായും ശ്യാം ദിവാൻ പറഞ്ഞു.വിവരശേഖരണവുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും പരിശോധിക്കുന്ന ജസ്റ്റിസ് കൃഷ്ണ കമ്മറ്റിയുടെ റിപ്പോർട്ട് മാർച്ച് ആദ്യവാരം ലഭിക്കുമെന്നത് കൊണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
കടപ്പാട്: മാതൃഭൂമി


Comments